വളരെ എളുപം ഉണ്ടാക്കാവുന്ന ഒരു ചിക്കന്‍ വിഭവമാണ് ഇത് ,
വൃത്തിയായി കഴുകിയ ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയതില്‍ ,ആവശ്യത്തിനു മഞ്ഞള്‍പൊടി,കാശ്മീരി മുളക് പൊടി,ഗരം മസാല പൊടി ,ഒരു സവാള കനം കുറച്ചു അറിഞ്ഞത് ,ആവശ്യത്തിനു ഉപ്പ് ,കുറച്ചു എണ്ണ,എന്നിവ ഒന്നിച്ചാക്കി ഇളക്കി അടുപ്പില്‍ വെക്കുവാന്‍ പറ്റുന്ന പാത്രത്തിലാക്കി ഒരു മണികൂര്‍ വെക്കുക
,ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അതെ പാത്രത്തോടെ അടുപ്പില്‍ വെക്കുക ,ചെറിയ തീയില്‍ അടച്ചു വെച്ചു വേവിക്കുക ,വെന്തു കഴിഞ്ഞു എണ്ണ ഊറി വരുമ്പോള്‍ ,തീയു കൂട്ടി ഇറച്ചി കഷണങ്ങള്‍ മൊരിച്ച് എടുക്കുക .കൂടെ കറിവേപ്പില യും ചേര്‍ക്കുക.
ചപ്പാത്തി ക്ക് ഒപ്പം കഴിക്കാം .
Monday, February 8, 2010
Subscribe to:
Post Comments (Atom)


കൊള്ളാം
ReplyDelete