Monday, February 8, 2010

മട്ടണ്‍ കറി

 മട്ടണ്‍ കഴുകി വൃത്തിയാക്കിയത് -അര കിലോ

ഇടത്തരം സവാള -രണ്ടു എണ്ണം
പച്ചമുളക് -രണ്ടു എണ്ണം
ഇഞ്ചി -ഒരു വലിയ കഷണം
വെളുത്തുള്ളി -പത്തു അല്ലി

പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതക്കുക
സവാള നീളത്തില്‍ അറിയുക
 കുക്കര്‍ ചൂടാക്കി  എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക,കൂടെ സവാള അറിഞ്ഞതും ,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി ചതച്ചതും  ചേര്‍ത്തു  വഴറ്റുക
ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ 3  ടീസ്പൂണ്‍  മല്ലിപൊടി ,ആവശ്യത്തിനു മഞ്ഞള്‍ പൊടി ,ഗരം മസാല പൊടി  എന്നിവ ചേര്‍ക്കുക ,നന്നായി ഇളക്കി യോജിപ്പിക്കുക ,
കൂടെ ഇറച്ചി വെകാനുള്ള വെള്ളം ഒഴിക്കുക ,മസാല കൂട്ട് തിളച്ചു തുടങ്ങുമ്പോള്‍ ഇറച്ചിയും ഉപ്പും ചേര്‍ക്കുക ,കറിവേപ്പിലയും കൂടി ഇട്ടു കുക്കര്‍ അടച്ചു മൂന്ന് തവണ വിസില്‍ കേള്‍പ്പിക്കുക .
തണുത്തു കഴിഞ്ഞു ഉപയോഗിക്കുക,കറി കൂടുതലാണെങ്കില്‍ വീണ്ടും അടുപ്പില്‍ വെച്ചു കറി വറ്റിച്ചു എടുക്കുക .

ഈസി ചിക്കന്‍

വളരെ എളുപം ഉണ്ടാക്കാവുന്ന ഒരു ചിക്കന്‍ വിഭവമാണ് ഇത് ,

വൃത്തിയായി കഴുകിയ  ചിക്കന്‍  ചെറിയ കഷണങ്ങള്‍ ആക്കിയതില്‍ ,ആവശ്യത്തിനു മഞ്ഞള്‍പൊടി,കാശ്മീരി മുളക് പൊടി,ഗരം മസാല പൊടി ,ഒരു സവാള കനം കുറച്ചു അറിഞ്ഞത് ,ആവശ്യത്തിനു ഉപ്പ് ,കുറച്ചു എണ്ണ,എന്നിവ ഒന്നിച്ചാക്കി ഇളക്കി  അടുപ്പില്‍ വെക്കുവാന്‍ പറ്റുന്ന പാത്രത്തിലാക്കി ഒരു മണികൂര്‍ വെക്കുക

 ,ഒരു  മണിക്കൂര്‍ കഴിയുമ്പോള്‍  അതെ പാത്രത്തോടെ അടുപ്പില്‍ വെക്കുക ,ചെറിയ തീയില്‍ അടച്ചു വെച്ചു വേവിക്കുക ,വെന്തു കഴിഞ്ഞു എണ്ണ ഊറി വരുമ്പോള്‍ ,തീയു കൂട്ടി  ഇറച്ചി കഷണങ്ങള്‍ മൊരിച്ച് എടുക്കുക .കൂടെ കറിവേപ്പില യും ചേര്‍ക്കുക.
ചപ്പാത്തി ക്ക് ഒപ്പം കഴിക്കാം .