ചിക്കന്‍ കാലുകള്‍ തുട ഇറച്ചി ഉള്‍പ്പടെ മുറിച്ചു വൃത്തിയായി കഴുകി വരഞ്ഞു വക്കുക ,
ഇനി മസാല തയ്യാറാക്കാം
ആവശ്യത്തിനു ,മുളക് പൊടി ,കുരുമുളക് പൊടി ,മഞ്ഞള്‍ പൊടി,കറുകപട്ട,ഗ്രാമ്പു ,ഏലക്ക ,കുറച്ചു മല്ലിയില
,കുറച്ചു പുതിനയില (ഉണ്ടെങ്കില്‍,)അര ഗ്ലാസ് തൈര് ,ഉപ്പ്-ഇവ മിക്സി യില്‍ നന്നായി അരച്ചെടുക്കുക ,
അതിനു ശേക്ഷം വൃത്തിയാക്കിയ ചിക്കന്‍ കഷണങ്ങളില്‍ ഈ മസാല തേച്ചു മൂന്നു മണിക്കൂര്‍ വെക്കുക
,(തന്തൂരി മസാല ഇപ്പോള്‍ കവര്‍-ല്‍ വാങ്ങാന്‍ കിട്ടും)
മൂന്നു മണിക്കൂര്‍ നു ശേക്ഷം ചിക്കന്‍ കഷണങ്ങള്‍ കമ്പി യില്‍ കൊരുത്തു തന്തൂരി അടുപ്പില്‍ വെച്ചു ചുട്ടു എടുക്കുക .കഴിക്കുന്നതിനു മുന്‍പ് ഒരു നാരങ്ങ പിഴിഞ്ഞ് അതിന്റെ ചാറ് പാകമായ ചിക്കന്‍ ന്റെ പുറത്തു തൂകുക
തന്തൂരി അടുപ്പില്ലത്തവര്‍ വിഷമിക്കണ്ട ,അന്ന അലൂമിനിയം ,തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്ന പാത്രം വിപണിയില്‍ ഇറക്കിയിട്ടുണ്ട്,അത് വാങ്ങിച്ചാലും മതി (തന്തൂരി ചിക്കന്‍ വീട്ടില്‍ ഉണ്ടാക്കി കഴിക്കണം എന്നുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതി )
തിരുവനന്തപുരത്ത് ഇപ്പോള്‍ ഒരുപാടു ഹോട്ടല്‍ -ല്‍ കളില്‍ തന്തൂരി ചിക്കന്‍ വാങ്ങാന്‍ കിട്ടും
അതിനു പ്രതേക ഒരു മണവും,രുച്ഗിയും ഉണ്ട് .വീട്ടില്‍ ഉണ്ടാക്കുന്നതിനു ആ മണവും രുചിയും കിട്ടില്ല ,എങ്കിലും വിശ്വസിച്ചു കഴിക്കാമല്ലോ !!!!!!!!!!!!!!!!!!!
തന്തൂരി റൊട്ടി,പെറോട്ട,നാന്‍,ചപ്പാത്തി, ഇവക്കൊപ്പം കഴിക്കാം
Saturday, January 30, 2010
Subscribe to:
Post Comments (Atom)


ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം
ReplyDeleteപരീക്ഷിയ്ക്കുക എളുപ്പമല്ല; എങ്കിലും നന്ദി.
ReplyDelete