Thursday, November 5, 2009

അടുക്കള
ഓരോ വ്യക്തികള്‍ക്കും ഒരു ദിവസം പോലും ഓര്‍ക്കാതിരിക്കാന്‍ കഴിയാത്ത ഒരിടം,വീട്ടിലായാലും,ഹോട്ടലില്‍ ആയാലും ആഹാരം പാചകം ചെയ്യുന്ന ഒരിടം കാണും ,ആ സ്ഥലത്തെ പ്രത്യകം  ഒരു പേരില്‍ അറിയപ്പെടുന്നു .അടുക്കള,കുശിനി,പാചകശാല എന്നൊക്കെ അറിയപെടുന്ന,നമ്മുടെ അന്ന ദാദാവായ ഒരിടം,നമ്മുടെ ദിവസം ആരംഭിക്കുന്നത് അടുക്കളയില്‍ നിന്നാണ് ,കാരണം പലര്‍ക്കും ഉറക്കം ഉണരാന്‍ ഒരു ബെട്കോഫ്ഫീ ആവശ്യമാണ് .അത് മുതല്‍ തുടങ്ങുന്നു അടുക്കളയും ആയുള്ള  ബന്ധം ,സ്ത്രീകള്‍ക്ക് മാത്രം അവകാശം ഉണ്ടായിരുന്ന അടുക്കള എന്ന സാമ്രാജ്യം എന്നു പുരുഷമാരും കീഴടക്കിയിരിക്കുന്നു .സ്ത്രീകളെക്കാള്‍ നല്ലവണ്ണം പാചകം ചെയ്യുന്ന പുരുഷമാര്‍ ഇന്നുണ്ട് .
ഞാന്‍ പറയാന്‍ വന്നത് ഇതൊന്നും അല്ല.
ഞാന്‍ അത്യാവശം പാചകം ഒക്കെ അറിയാവുന്ന ഒരാളാണ് ,പക്ഷെ അത് നന്നാകണം എന്നില്ല,എന്നാലും എന്‍റെ ഭദ്രകാളി രൂപത്തെ ഭയന്ന് എന്‍റെ പാവം ഭര്‍ത്താവ് ,ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം  വളരെ നല്ലതാണു എന്നാണ് പറയുക (എനിക്കറിയാം അതൊന്നും വായില്‍ വെക്കാന്‍ കൊള്ളത്തില്ല എന്നു ).ഞാന്‍ പാചകം എല്ലാം തനിയെ പഠിച്ചതാണ് ,ഇപ്പോള്‍ മിക്കവാറും എല്ലാ ഫുഡും ഉണ്ടാക്കാന്‍ അറിയാം,അതിനു ഞാന്‍ ഒരു പാട്  മാസിക കളോട് കടപെട്ടിരിക്കുന്നു ,വനിതാ,ഗൃഹലെക്ഷ്മി .മഹിളാരത്നം  ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ കുഴഞ്ഞു പോയേനെ ,നാലു അഞ്ചു വര്‍ഷമായി ഞാന്‍ കൂടുതലും ഉണ്ടാക്കുന്നത് ചിക്കന്‍ ,ബീഫ്  വിഭവങ്ങള്‍ ആണ് ,കാരണം എന്‍റെ ഭര്‍ത്താവ് ഇറച്ചി കറി ഇല്ലാതെ ഉച്ചക്കും,രാത്രിയിലും ഭക്ഷണം  കഴിക്കില്ല .അത് എന്നും ഒരേ സ്റ്റൈല്‍ പറ്റില്ല ,ഡെയിലി അതിന്റെ നിറവും രുചി യും മാറ്റി കൊണ്ടേ ഇരിക്കണം.അങ്ങനെ പല തരത്തിലുള്ള ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചു ,പലതും എഴുതി സൂക്ഷിച്ചു ,അതെല്ലാം ഇവിടെ കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ,പിന്നെ എന്‍റെ സ്വന്തം കണ്ടു പിടുത്തങ്ങളും ഉണ്ട് ,പലതിലും പല ചേരുവകളും,കൂടുതലോ,കുറച്ചോ ചേര്‍ത്ത് ഞാന്‍ എന്റെതായ വിഭവങ്ങള്‍ ഉണ്ടാക്കുന്നു .ആര്‍ക്കെങ്കിലും ഇത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായാല്‍ എനിക്ക് സന്തോഷം .

1 comment:

  1. നല്ല സംരംഭം. തുടങ്ങിക്കോളൂ

    ReplyDelete